11:21pm 12 November 2026
NEWS
എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റിൽ തിളക്കമാർന്ന നേട്ടങ്ങളുമായി ടീം യൂണിക്
07/02/2026  09:47 PM IST
nila
എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റിൽ തിളക്കമാർന്ന നേട്ടങ്ങളുമായി ടീം യൂണിക്

ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച ഏറ്റവും വലിയ കായിക മാമാങ്കമായ 'എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റ് 2026'-ൽ മികച്ച പ്രകടനവുമായി ടീം UNIQ (യൂണിക്). ആസ്പയർ സോൺ വാം-അപ്പ് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ടീം അംഗങ്ങൾ മെഡലുകൾ വാരിക്കൂട്ടി.
മികച്ച താരങ്ങൾ അണിനിരന്ന കായിക വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് ടീം UNIQ ശ്രദ്ധേയമായ വിജയങ്ങൾ കരസ്ഥമാക്കിയത്.ക്രിക്കറ്റ് ബൗളിംഗ്( രണ്ടാം സ്ഥാനം)
​പെനാൽറ്റി ഷൂട്ടൗട്ട് (മൂന്നാം സ്ഥാനം)
​റിലേ (വനിതകൾ - 30 വയസ്സിന് മുകളിൽ- മൂന്നാം സ്ഥാനം)
​200 മീറ്റർ ഹീറ്റ്സ് (ഫൈനലിസ്റ്റ്)
​ആം റെസ്‌ലിംഗ് (വനിതകൾ-സെമി ഫൈനലിസ്റ്റ്)എന്നിമത്സരങ്ങളിലാണ് ടീം UNIQ
നേട്ടങ്ങളുടെ ട്രാക്കിൽ
മിന്നും പ്രകടനംകാഴ്ചവച്ചത് 
​പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയുടെ മികച്ച ഏകോപനത്തെ ടീം UNIQ പ്രശംസിച്ചു. വരും വർഷങ്ങളിലും കൂടുതൽ കരുത്തോടെ കായിക വേദിയിൽ സജീവമാകുമെന്ന് ടീം ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img